ചൂടിലുരുകി ഉത്തരേന്ത്യ; വെള്ളം പാഴാക്കിയാൽ 2000 പിഴ
ബിഹാറിൽ ജൂൺ എട്ടുവരെ സ്‌കൂളുകൾക്ക് അവധി
Update: 2024-05-30 00:59 GMT
ന്യൂഡൽഹി: കനത്ത ചൂടിൽ ചുട്ടുപൊളളി ഉത്തരേന്ത്യ. അടുത്ത രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്..രാജസ്ഥാൻ, ഡൽഹി, ബീഹാർ എന്നിവിടങ്ങളിൽ 50 ഡിഗ്രിയോട് അടുപ്പിച്ചാണ് താപനില. ബിഹാറിൽ ജൂൺ എട്ടുവരെ സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
ഡൽഹിയിൽ ഇന്ന് മുതൽ വെള്ളം പാഴാക്കിയാൽ രണ്ടായിരം രൂപ പിഴ ചുമത്തുമെന്ന് സർക്കാർ അറിയിച്ചു. ഡൽഹിയിൽ ഇന്നലെ ചൂട് 50 ഡിഗ്രി കടന്നെന്ന റിപ്പോർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം തിരുത്തിയിരുന്നു. മുംഗേഷ്പൂരിൽ 52.3 ഡിഗ്രി താപനില രേഖപ്പെടുത്തിയത് സെൻസറിനുണ്ടായ പിഴവ് മൂലമെന്നാണ് സൂചന.