സോപ്പുപെട്ടികളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന്; പിടികൂടിയത് നാലരക്കോടിയുടെ ഹെറോയിന്‍

സോപ്പ് പെട്ടികളില്‍ ഒളിപ്പിച്ച് ട്രക്കില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്.

Update: 2021-08-19 16:48 GMT
Advertising

അസമില്‍ വന്‍മയക്കുമരുന്ന് വേട്ട. നാലര കോടി രൂപ വിലമതിക്കുന്ന 660 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. സോപ്പ് പെട്ടികളില്‍ ഒളിപ്പിച്ച് ട്രക്കില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്.

ട്രക്ക് ഡ്രൈവര്‍ വാരിഷ്, സഹായി ജെന്നിസൺ എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും മണിപ്പൂരിലെ തൗബാൽ സ്വദേശികളാണ്.

"മണിപ്പൂരിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ 4.30ഓടെയാണ് തിരച്ചില്‍ തുടങ്ങിയത്. ട്രക്ക് പരിശോധിച്ചപ്പോള്‍ സോപ്പ് പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍. 660 ഗ്രാം ഹെറോയിന്‍ 60 പാക്കറ്റുകളിലായിട്ടാണ് ഉണ്ടായിരുന്നത്. ട്രക്കിന്റെ ഡ്രൈവറിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും 45000 രൂപയും കണ്ടെടുത്തു"- പൊലീസ് അറിയിച്ചു.

മയക്കുമരുന്ന് പിടികൂടിയ പൊലീസിനെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അഭിനന്ദിച്ചു. മയക്കുമരുന്ന് മാഫിയയുടെ കുരുക്ക് മുറുക്കുന്നതിന് അഭിനന്ദനങ്ങൾ എന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. മയക്കുമരുന്ന് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News