മദ്യം കുടിപ്പിച്ച ശേഷം ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേര്‍ അറസ്റ്റില്‍

പ്രതികളുടെ കയ്യില്‍ തന്‍റെ അശ്ലീല വീഡിയോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് യുവതി പൊലീസിനോട് പറഞ്ഞു

Update: 2023-11-13 05:12 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ആഗ്ര: ആഗ്രയില്‍ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അറസ്റ്റില്‍. 25 വയസുകാരിയാണ് ക്രൂരമായി പീഡനത്തിന് ഇരയായത്. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു ആക്രമണം.

പ്രതികളുടെ കയ്യില്‍ തന്‍റെ അശ്ലീല വീഡിയോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മദ്യം കുടിപ്പിച്ച ശേഷം ആ ബോട്ടില്‍ കൊണ്ട് യുവതിയുടെ നെറ്റിയില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്ത്. സഹായത്തിനു വേണ്ടി നിലവിളിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ശനിയാഴ്ച രാത്രി വൈകിയാണ് യുവതി പൊലീസിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് ഹോംസ്റ്റേയിലെത്തി പ്രതികൾക്കെതിരെ നടപടിയെടുക്കുകയായിരുന്നുവെന്ന് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ (എസിപി) സദർ അർച്ചന സിംഗ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും കേസിൽ നിയമനടപടി സ്വീകരിക്കുമെന്നും എസിപി കൂട്ടിച്ചേര്‍ത്തു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ സീല്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ എല്ലാവരും ആഗ്രയില്‍ താമസിക്കുന്നവരാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News