കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ പൊലീസിന് നേരെ ഭാര്യയുടെ മുളകുപൊടി പ്രയോഗം

പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 353 വകുപ്പ് പ്രകാരം ഷമീമിനെതിരെ കേസെടുത്തു

Update: 2021-12-24 06:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെലങ്കാനയില്‍ കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ രക്ഷപ്പെടുത്താനായി പൊലീസിന് നേരെ ഭാര്യ മുളകുപൊടി എറിഞ്ഞു. അത്തപ്പൂരിലാണ് ഭര്‍ത്താവ് വസീമിനെ സഹായിക്കാന്‍ ഭാര്യ ഷമീം പര്‍വീണ്‍ ഉത്തരാഖണ്ഡ് എസ്ടിഎഫ് പൊലീസിന്‍റെയും രാജേന്ദ്രനഗർ പൊലീസ് സംഘത്തിന്‍റെയും നേരെ മുളകുപൊടി പ്രയോഗിച്ചത്.

പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 353 വകുപ്പ് പ്രകാരം ഷമീമിനെതിരെ കേസെടുത്തു. ഷമീമിനെ കസ്റ്റഡിയിലെടുത്ത ശേഷം ബുധനാഴ്ച വിട്ടയിച്ചിരുന്നു. 2019ലെ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസ് തിരയുന്ന പ്രതിയാണ് വസീം. ഹൈദരാബാദിലെ അത്താപൂരിലെ സുലൈമാൻ നഗറില്‍ ദമ്പതികൾ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടയുടൻ യുവതി എസ്ടിഎഫ് കോൺസ്റ്റബിൾ ചമൻകുമാറിനും പ്രാദേശിക കോൺസ്റ്റബിളിനും നേരെ മുളകുപൊടി എറിഞ്ഞു. പിന്നീട് പൊലീസ് തന്നെ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് ഉച്ചത്തില്‍ നിലവിളിച്ചു. ഇതിനിടയില്‍ അപകടം മനസിലാക്കിയ വസീം വീട്ടില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News