സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു
ഹിമാചൽ പ്രദേശിലെ കിന്നൗർ സ്വദേശിയായ നേഗി ഇത്തവണത്തെ ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിലും നവംബർ രണ്ടിന് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി (106) അന്തരിച്ചു. ഹിമാചൽ പ്രദേശിലെ കിന്നൗർ സ്വദേശിയായ നേഗി ഇത്തവണത്തെ ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിലും നവംബർ രണ്ടിന് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തിയിരുന്നു. നേഗിയുടെ സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതിയോടെ നടത്തുമെന്ന് കിന്നൗർ ജില്ലാ കലക്ടർ ആബിദ് ഹുസൈൻ പറഞ്ഞു.
1917 ജൂലൈ ഒന്നിനാണ് നേഗി ജനിച്ച കൽപയിലെ സ്‌കൂൾ അധ്യാപകനായിരുന്നു. 1951 ഒക്ടോബർ 15ന് നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു. ആദ്യ തിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിങ്ങും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും. ഹിമാചലിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കാലാവസ്ഥ പ്രതികൂലമാകുമെന്നതിനാൽ അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തിയിരുന്നു. ഹിന്ദി ചിത്രമായ സനം റേയിലും ശ്യാം ശരൺ നേഗി ഒരു പ്രധാന വേഷം ചെയ്തിരുന്നു.