തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യം ബഹുദൂരം മുന്നിൽ; ബിജെപി സ്ഥാനാർഥി അണ്ണാമലൈ പിന്നിൽ

തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴി മുന്നിലാണ്.

Update: 2024-06-04 05:00 GMT
Advertising

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യം ബഹുദൂരം മുന്നിൽ. ആകെയുള്ള 39 സീറ്റുകളിൽ നിലവിൽ 35 ഇടത്താണ് ഡിഎംകെയും കോൺ​ഗ്രസും അടങ്ങുന്ന ഇ‍ൻഡ്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്.

എൻഡിഎ രണ്ടിടത്താണ് മുന്നിലുള്ളത്. എന്നാൽ പ്രമുഖ ബിജെപി സ്ഥാനാർഥികൾ പിന്നിലാണ്. കോയമ്പത്തൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ കെ. അണ്ണാമലൈയാണ് പിന്നിലുള്ള എൻഡിഎ സ്ഥാനാ‍ർഥികളിൽ പ്രമുഖൻ.

തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴി മുന്നിലാണ്. ചെന്നൈ സൗത്ത് ബിജെപി സ്ഥാനാർഥി ഡോ. തമിളിസൈ സൗന്ദരരാജൻ പിന്നിലാണ്. രാമനാഥപുരത്ത് ഇൻഡ്യ സഖ്യത്തിലെ എഐഎഡിഎംകെ സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർശെൽവം പിന്നിലാണ്. ചെന്നൈ സെൻട്രലിൽ ഡിഎംകെ സ്ഥാനാർഥി ദയാനിധി മാരൻ മുന്നിലാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News