കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സേനാ പിന്‍മാറ്റം; പട്രോളിങ് പോയിന്റ് 17-ല്‍ നിന്ന് ഇരുസൈന്യവും പിന്‍വാങ്ങി

നിയന്ത്രണരേഖയെ ഇരുപക്ഷവും കര്‍ശനമായി നിരീക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നും നിലവിലെ അവസ്ഥയില്‍ ഏകപക്ഷീയമായ മാറ്റങ്ങളുണ്ടാവില്ലെന്നും പിന്‍മാറ്റ കരാറില്‍ പറയുന്നു.

Update: 2021-08-06 13:00 GMT
Advertising

കിഴക്കന്‍ ലഡാക്കില്‍ നിന്ന് ഇന്ത്യ-ചൈന സേനാ പിന്‍മാറ്റം. ഗോഗ്രയിലെ പട്രോളിങ് പോയിന്റ് 17-ല്‍ നിന്ന് ഇരുസേനകളും പിന്‍മാറി. പ്രദേശത്തെ താല്‍ക്കാലിക നിര്‍മാണങ്ങള്‍ ഇരുപക്ഷവും പൊളിച്ചുനീക്കി. മുന്നണിയിലെ സേനകളെ പൂര്‍ണമായും പിന്‍വലിച്ച് സംഘര്‍ഷത്തിന് മുമ്പുള്ള താവളങ്ങളിലേക്ക് ഇവരെ മാറ്റിക്കഴിഞ്ഞതായി കരസേന പറഞ്ഞു.

ഇരുസൈന്യവും തമ്മില്‍ ഏറ്റുമുട്ടി 15 മാസങ്ങള്‍ക്ക് ശേഷമാണ് സേനാ പിന്‍മാറ്റം. നിയന്ത്രണരേഖയെ ഇരുപക്ഷവും കര്‍ശനമായി നിരീക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നും നിലവിലെ അവസ്ഥയില്‍ ഏകപക്ഷീയമായ മാറ്റങ്ങളുണ്ടാവില്ലെന്നും പിന്‍മാറ്റ കരാറില്‍ പറയുന്നു.

കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷത്തിന് കാരണമായ പാംഗോങ് തടാകത്തിന് സമീപത്തുനിന്ന് സൈന്യം നേരത്തെ പിന്‍മാറിയിരുന്നു. ഗോഗ്ര, ഡെപ്‌സാങ് എന്നിവിടങ്ങളില്‍ നിന്നും സേനയെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News