ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നതിനിടയിൽ ഫലസ്തീന് സഹായമയച്ച് ഇന്ത്യ

ഭക്ഷണവും മരുന്നുമടക്കമുള്ള സഹായം അയച്ച വിവരം വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്

Update: 2024-10-22 10:10 GMT
Advertising

ന്യൂഡൽഹി: ഇസ്രായേലിന്റെ കൂട്ടക്കുരുതിക്കിരയായ ഫലസ്തീന് ഭക്ഷണവും മരുന്നുമടക്കമുള്ള സഹായമയച്ച് ഇന്ത്യ. യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ വഴി ഇന്ത്യ ഫലസ്തീനിലേക്ക് മാനുഷിക സഹായം അയച്ചതായി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

30 ടൺ മരുന്നുകളും ഭക്ഷണസാധനങ്ങളും അടങ്ങുന്ന ആദ്യഘട്ട സഹായമാണ് അയച്ചതെന്ന് മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അവശ്യ മരുന്നുകളും ശസ്‌ത്രക്രിയാ സാമഗ്രികളുമടക്കം നിരവധി മെഡിക്കൽ ഉപകരണങ്ങൾക്കുപുറമെ ബിസ്ക്കറ്റുകടളടക്കമുള്ള ഭക്ഷണ സാധനങ്ങളും അയച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ ആക്രമണത്തിനിരയായ ലെബനാനിലേക്കും ഇന്ത്യ നേരത്തെ സഹായം അയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഇസ്രാ​യേൽ നടത്തുന്ന 42,600-ലധികം പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഗസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഇന്ത്യ ആഹ്വാനം ചെയ്തിരുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News