യു.എസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി ദൂരൂഹ സാഹചര്യത്തിൽ മരിച്ചു; നാല് മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് പത്ത് ഇന്ത്യക്കാർ

അമേരിക്കയിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ മരണസംഖ്യ വർധിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്

Update: 2024-04-06 03:38 GMT
Advertising

ന്യൂഡൽഹി: യു.എസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർഥിയെ കൂടി മരിച്ച നിലയിൽ കണ്ടെത്തി.വെള്ളിയാഴ്ച ഒഹയോയിലാണ് ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ക്ലീവ്ലാൻഡിൽ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ യു.എസിൽ ദുരൂഹമായി മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ വിദ്യാർഥിയാണ് ഉമ സത്യ സായി. ഉമയുടെ മൃതദേഹം ഇന്ത്യയിലേക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.

വിദ്യാർഥിയുടെ മരണകാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് കോൺസുലേറ്റ് അറിയിച്ചു. മാർച്ചിൽ ഇന്ത്യൻ വിദ്യാർത്ഥിയായ മുഹമ്മദ് അബ്ദുൾ അറാഫത്തിനെ ക്ലീവ്‌ലാൻഡ് പ്രദേശത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു.

ഈ വർഷം ആദ്യം, ഹൈദരാബാദിൽ നിന്നുള്ള സയ്യിദ് മസാഹിർ അലി എന്ന വിദ്യാർത്ഥി ചിക്കാഗോയിൽ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യാനയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ നീൽ ആചാര്യയുടെ മരണവും ജോർജിയയിൽ വിവേക് ​​സൈനിയുടെ ക്രൂരമായ കൊലപാതകവും യു.എസിലെ ഇന്ത്യൻ സമൂ​ഹത്തെ ഞെട്ടിച്ച വാർത്തകളായിരുന്നു. അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണസംഖ്യ വർധിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News