ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
43 സീറ്റുകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്
ഡല്‍ഹി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിലേക്കുളള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 43 സീറ്റുകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. മഹാരാഷ്ട്രയിൽ 16 വിമതരെ കോൺഗ്രസ് പുറത്താക്കി.
43 സീറ്റുകളാണ് ജാർഖണ്ഡിൽ ആദ്യഘട്ടത്തിൽ ജനവിധി എഴുതുക .സാറായ്കലായി , റാഞ്ചി, ജംഷഡ്പൂർ വെസ്റ്റ്, ജഗനാഥ്പൂർ, ജംഷഡ്പൂർ ഈസ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ മണ്ഡലങ്ങൾ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നു. മുൻ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ ചംപയ് സോറൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ആദ്യ ഘട്ടത്തിൽ ജനവിധി തേടും .ദേശീയ നേതാക്കളെയടക്കം രംഗത്ത് ഇറക്കിക്കൊണ്ടുള്ള പ്രചാരണമാണ് സംസ്ഥാനത്ത് നടന്നത്. ബിജെപി പ്രചാരണത്തിനായി കേന്ദ്രം ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജാർഖണ്ഡിലെത്തും.
അതേസമയം മഹാരാഷ്ട്രയിൽ പ്രകടന പത്രിക പുറത്ത് ഇറക്കിയതോടെ പ്രചാരണം ഇരു മുന്നണികളും ഊർജിതമാക്കി.ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് മഹാവികാസ അഘാടി മുന്നണി മുന്നോട്ട് പോകുന്നത്. അതിനിടെ മഹാരാഷ്ടയിൽ വിമതെരെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. 16 വിമതരെ 6 വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.