ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്
ആകെ 81 മണ്ഡലങ്ങളിൽ 43 മണ്ഡലങ്ങളാണ് ഇന്ന് വിധി എഴുതുന്നത്
Update: 2024-11-13 08:11 GMT
ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. 11 മണി വരെ 30 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
28 ദിവസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്കെത്തിയത്. ഒന്നാം ഘട്ടത്തിൽ 15 ജില്ലകളിലെ 43 മണ്ഡലങ്ങളാണ് ജനവിധിയെഴുതുന്നത്. 73 വനിതകൾ ഉൾപ്പെടെ 683 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉള്ളത്. സംസ്ഥാനത്തൊട്ടാകെ 15,344 പോളിങ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 225 പ്രശ്‌നബാധിത ബൂത്തുകളാണ് ആദ്യഘട്ടത്തിൽ ഉള്ളത്.