ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയില്‍ അനുമതി

ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി ഇതിനായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി.

Update: 2021-08-07 09:37 GMT
Advertising

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യന്‍ കമ്പനിയായ ബയോളജിക്കല്‍ ഇയുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിനെത്തിക്കുക.

ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി ഇതിനായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിനേഷന്‍ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതല്‍ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

രാജ്യത്തിന്റെ വാക്സിന്‍ ശേഖരണം വര്‍ധിച്ചിരിക്കുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഒറ്റ ഡോസ് വാക്സിന് അനുമതി നല്‍കി. ഇന്ത്യക്ക് ഇപ്പോള്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ച് ആയി. രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് ഇത് വലിയ മുന്നേറ്റം സമ്മാനിക്കും- മന്ത്രി ട്വീറ്റ് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News