യുവനേതാക്കള്‍ പാര്‍ട്ടിവിടുമ്പോള്‍ നേതൃത്വം കണ്ണടക്കുന്നു; വിമര്‍ശനവുമായി കപില്‍ സിബല്‍

ഇന്ന് രാവിലെയാണ് സുഷ്മിത ദേവ് പാര്‍ട്ടി വിട്ടത്. ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. മമതാ ബാനര്‍ജിയുമായി സുഷ്മിത ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Update: 2021-08-16 08:44 GMT
Advertising

മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് പാര്‍ട്ടി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍. 'സുഷ്മിത ദേവ് നമ്മുടെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നു. യുവനേതാക്കള്‍ പാര്‍ട്ടിവിടുമ്പോള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ 'വൃദ്ധരായ' നേതാക്കളെ കുറ്റപ്പെടുത്തുന്നു. ഇതൊന്നും കാണാനാവാതെ പാര്‍ട്ടി മുന്നോട്ട് പോവുകയാണ്, കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്ക്'-കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സുഷ്മിത ദേവ് പാര്‍ട്ടി വിട്ടത്. ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. മമതാ ബാനര്‍ജിയുമായി സുഷ്മിത ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധത്തെ ഞാന്‍ വിലമതിക്കുന്നു. എന്റെ അവിസ്മരണീയ യാത്രയില്‍ കൂടെ നിന്ന പാര്‍ട്ടിക്കും അതിന്റെ എല്ലാ നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. മാഡം, നിങ്ങളുടെ മാര്‍ഗനിര്‍ദേശത്തിനും നിങ്ങള്‍ എനിക്ക് നല്‍കിയ അവസരങ്ങള്‍ക്കും ഞാന്‍ വ്യക്തിപരമായി നന്ദി പറയുന്നു. സമ്പന്നമായ അനുഭവത്തെ ഞാന്‍ വിലമതിക്കുന്നു'-സോണിയാ ഗാന്ധിക്കെഴുതിയ കത്തില്‍ സുഷ്മിത പറഞ്ഞു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു കപില്‍ സിബല്‍. നേതൃമാറ്റം ആവശ്യപ്പെട്ട കപില്‍ സിബല്‍ അടക്കം 23 നേതാക്കള്‍ കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് വിമതനീക്കമായി കണ്ട കോണ്‍ഗ്രസ് നേതൃത്വം കത്തെഴുതിയ നേതാക്കളെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് കപില്‍ സിബലിന്റെ ട്വീറ്റ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News