യുപിയിൽ പ്രചാരണം കൊഴുപ്പിച്ച് മോദി, തെലങ്കാനയിൽ രാഹുൽ എത്തി; പരസ്യപ്രചാരണം അവസാനിച്ചു

ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മൂന്നാംഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തൽ

Update: 2024-05-05 14:13 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിൽ പരസ്യപ്രചാരണം അവസാനിച്ചു. 10 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും 93 ലോക്സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് . പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലും, രാഹുൽ ഗാന്ധി തെലങ്കാനയിലും പ്രചാരണത്തിനെത്തി.

10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശങ്ങവുമാണ് മൂന്നാം ഘട്ടത്തിൽ ജനവിധി എഴുതുക. ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയിൽ 11ഉം, ഉത്തർപ്രദേശിൽ 10 ഉം സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിംഗ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്ത് ഉണ്ട്.

പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം രാഹുൽ ഗാന്ധി തെലങ്കാനയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിൽ ആണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഇൻഡ്യ സഖ്യത്തിനെതിരെ രൂക്ഷ വിമർശനം നരേന്ദ്രമോദി തുടരുകയാണ്.

അതേസമയം ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിൽ ബിജെപി ആശങ്കയിലാണ്. ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മൂന്നാംഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തൽ.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News