ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട മഹുവ മൊയ്ത്ര ഇന്ന് ഔദ്യോഗിക വസതി ഒഴിയും

ചോദ്യത്തിന് കോഴ ആരോപണത്തിലാണ് മഹുവ മൊയ്ത്രയ്ക്ക് എം.പി പദവി നഷ്ടമായത്

Update: 2024-01-07 01:21 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഔദ്യോഗിക വസതി ഒഴിയും. വസതി ഒഴിയാൻ ആവശ്യപ്പെട്ട് ലോക്സഭ സെക്രട്ടറിയേറ്റ് നൽകിയ നോട്ടീസിന്റെ കാലാവധി ഇന്ന് പൂർത്തിയാകുകയാണ്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ മഹുവ മൊയ്ത്ര സമീപിച്ചിരുന്നെങ്കിലും ഹരജിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചിരുന്നു.

ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടിക്കെതിരെ ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാനാണ് കോടതി നിർദേശിച്ചത്. അംഗത്വം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിപ്പിക്കാൻ ഉള്ള കേന്ദ്രസർക്കാർ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു. ടെലഗ്രാഫി ലൈനിലെ ഒമ്പതാം നമ്പർ വസതി ഏറെക്കാലമായി മഹുവ മൊയ്ത്ര ഉപയോഗിച്ചു വന്നിരുന്നതാണ്. ചോദ്യത്തിന് കോഴ ആരോപണത്തിലാണ് മഹുവ മൊയ്ത്രയ്ക്ക് എം.പി പദവി നഷ്ടമായത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News