പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം

12 വർഷത്തിനുശേഷമാണു പുരസ്‌കാരം മലയാളത്തിലേക്കെത്തുന്നത്

Update: 2024-03-18 12:15 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: കെ.കെ ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ പുരസ്‌കാരം കവി പ്രഭാവർമയ്ക്ക്. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്‌കാരം. 12 വർഷത്തിനുശേഷമാണു മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

സാഹിത്യ കൃതികൾക്കു നൽകുന്ന രാജ്യത്തെ പ്രധാന പുരസ്‌കാരങ്ങളിലൊന്നാണ് സരസ്വതി സമ്മാൻ. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം.

അഭിമാനകരമായ നിമിഷമാണെന്ന് പുരസ്‌കാര വാർത്തയോട് പ്രതികരിച്ച് പ്രഭാവർമ പറഞ്ഞു. രാജ്യത്തെ സമുന്നത പുരസ്‌കാരങ്ങളിലൊന്ന് മലയാളത്തിലേക്ക് കൊണ്ടുവരാൻ കാരണമായതിൽ സന്തോഷമുണ്ട്. പുരസ്‌കാരം തനിയ്ക്ക് ലഭിച്ചുവെന്നു പറയാൻ തന്നെ താൽപര്യപ്പെടുന്നില്ല. മലയാള ഭാഷയ്ക്കാണ് അംഗീകാരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രൗദ്രസാത്വികം വിരുദ്ധഭാവങ്ങളെ സമന്വയിപ്പിച്ച കൃതിയാണ്. മൂന്നാമത്തെ കാവ്യസമാഹാരമാണിത്. ഒരു വ്യാഴവട്ടത്തിനുശേഷമാണ് പുരസ്‌കാരം മലയാളത്തിലേക്ക് വരുന്നത്. മലയാള ഭാഷയ്ക്ക് അഭിമാനത്തിന്റെ നിമിഷമാണിത്. അതിൽ താനും സന്തോഷവാനാണെന്ന് പ്രഭാവർമ കൂട്ടിച്ചേർത്തു.

Summary: Malayalam poet Prabha Varma receives Saraswati Samman Award from KK Birla Foundation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News