നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി

എണ്ണ മോഷ്ടിച്ചു എന്നാരോപിച്ച് ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ നൈജീരിയൻ സൈന്യം പിടികൂടുകയായിരുന്നു

Update: 2023-05-28 09:06 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി.കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മിൽട്ടൺ എന്നിവരാണ് മോചിതരായത്. കപ്പലിൽ ഉണ്ടായിരുന്നത് 16 ഇന്ത്യക്കാർ ഉൾപ്പടെ 26 പേരെയും മോചിപ്പിച്ചു

മോചനം സാധ്യമായത് ഒൻപത് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ്. എണ്ണ മോഷ്ടിച്ചു എന്നാരോപിച്ച് ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ നൈജീരിയൻ സൈന്യം പിടികൂടുകയായിരുന്നു. 10 ദിവസങ്ങൾക്കുള്ളിൽ നാട്ടിലെത്താനാകുമെന്ന് വിട്ടയക്കപ്പെട്ട മലയാളികൾ പറഞ്ഞു. നാവികരുമായി എം ടി ഹിറോയിക് കപ്പൽ അടുത്ത തുറമുഖത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഒൻപത് ദിവസത്തിനകം സൗത്താഫ്രിക്കയിലെ കേപ്പ്ടൗണിലെത്തും. പിന്തുണച്ചവർക്ക മലയാളി നന്ദി അറിയിച്ച് മലയാളി നാവികൻ സനുജോസ് സന്ദേശമയച്ചു.

കൊല്ലത്ത് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് തടവിലാക്കപ്പെട്ടവരിൽ ഒരാളായ വിജിത്ത്.ശനിയാഴ്ച്ച വൈകിട്ടോടെയാണ് സൈനികർക്ക് പാസ്പോർട്ട് തിരികെ ലഭിച്ചത്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News