മോശം കാലാവസ്ഥ; മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി

ജൽപായ്ഗുരിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷം ബഗ്‌ദോഗ്ര വിമാനത്താവളത്തിലേക്ക് തിരികെ വരുമ്പോഴാണ് സംഭവം.

Update: 2023-06-27 11:21 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. സിലിഗുരിക്ക് സമീപം സെവോകെ എയർ ബേസിൽ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയത്. ജൽപായ്ഗുരിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷം ബഗ്‌ദോഗ്ര വിമാനത്താവളത്തിലേക്ക് തിരികെ വരുമ്പോഴാണ് സംഭവം.

ബൈകുന്ദാപുർ വനമേഖലക്ക് മുകളിലൂടെ പറക്കുമ്പോഴാണ് കാലാവസ്ഥ മോശമായത്. വനമേഖലയിൽ കനത്ത മഴയായതിനാൽ മുന്നോട്ടു പോകാനാകില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. ബഗ്‌ദോഗ്രയിലേക്ക് റോഡ് മാർഗം പോയ മമത അവിടെനിന്ന് വിമാനമാർഗം കൊൽക്കത്തയിലെത്തുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News