അമ്മയെയും നാലു സഹോദരിമാരെയും ഹോട്ടല്‍ റൂമില്‍ വെച്ച് കൊലപ്പെടുത്തി; യുവാവ് പിടിയില്‍

ആ​ഗ്ര സ്വദേശി അര്‍ഷാദ് (24) ആണ് പിടിയിലായത്

Update: 2025-01-01 07:28 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ലഖ്‌നൗ: പുതുവത്സര ദിനത്തിൽ അമ്മയേയും നാലു സഹോദരിമാരെയും യുവാവ് കൊലപ്പെടുത്തി. സംഭവത്തിൽ ആ​ഗ്ര സ്വദേശിയായ അര്‍ഷാദിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ താന നാകാ പ്രദേശത്തെ ഹോട്ടല്‍ ശരണ്‍ജീതിലായിരുന്നു സംഭവം.

അര്‍ഷാദിന്റെ അമ്മ അസ്മ, സഹോദരിമാരായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ തര്‍ക്കത്തെത്തുടര്‍ന്ന് അര്‍ഷാദ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. അമ്മയും സഹോദരിമാരും ഉറങ്ങിക്കിടക്കുമ്പോള്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവ് ഇവരുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള നിരാശയിലാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തൊട്ടടുത്ത മുറിയില്‍ ക്രൂരകൃത്യം നടന്നതിന്റെ ഞെട്ടലിലാണ് ഹോട്ടലിലെ മറ്റു താമസക്കാര്‍. ഇവരുടെ മുറിയില്‍ നിന്നും അസ്വാഭാവികമായ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സെൻട്രൽ ലഖ്‌നൗ ഡിസിപി രവീണ ത്യാഗി പറഞ്ഞു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News