കുടുംബത്തോടൊപ്പം ഉറങ്ങുന്നതിനിടെ റെയിൽവെ സ്റ്റേഷനിൽവച്ച് 25കാരിയെ കൂട്ടബലാത്സംഗം ചെയ്തു
പ്രകാശം ജില്ലയിൽ നിന്ന് രണ്ട് ദിവസം മുൻപാണ് കൊത്തുപണിയുടെ ഭാഗമായാണ് ഭർത്താവിനും മൂന്ന് പെൺകുട്ടികൾക്കുമൊപ്പം ഗുണ്ടൂർ ജില്ലയിൽ എത്തിയത്
ഹൈദരാബാദ്: റെയിൽവെ സ്റ്റേഷനിൽവച്ച് 25കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ആന്ധ്രാപ്രദേശിലെ ഗുന്തൂർ ജില്ലയിലെ റെപ്പല്ലെ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് സംഭവം.പ്രകാശം ജില്ലയിൽ നിന്ന് രണ്ട് ദിവസം മുൻപാണ് കൊത്തുപണിയുടെ ഭാഗമായാണ് ഭർത്താവിനും മൂന്ന് പെൺകുട്ടികൾക്കുമൊപ്പം ഗുണ്ടൂർ ജില്ലയിൽ എത്തിയത്.
ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ഇവർ റെയിൽവെ സ്റ്റേഷനിൽ എത്തിത്. തുടർന്ന് അവർ പ്ലാറ്റ്ഫോമിൽ ചെലവഴിക്കുകയായിരുന്നു.പുലർച്ചെ ഒരുമണിയോടെ ഭർത്താവും കുട്ടികളും ഉറങ്ങിക്കിടക്കുമ്പോൾ അജ്ഞാതരായ മൂന്നുപേർ ഇവരെ സമീപിക്കുകയായിരുന്നു. ഭർത്താവിനെ വിളിച്ചുണർത്തിയ ശേഷം ഒരുവശത്തേക്ക് കൊണ്ടുപോയി മർദിച്ചു. ബഹളം കേട്ട് ഉണർന്ന യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.