മഴക്കെടുതി: കേരളത്തിന് ഒരു കോടി സഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ലാമ ധനസഹായം പ്രഖ്യാപിച്ചത്.

Update: 2021-10-18 15:30 GMT
Advertising

മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട കേരളത്തിന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഡി.എം.കെ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ടിൽ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങൾക്കൊപ്പമാണ്. അവരുടെ ദുരിതങ്ങളിൽ ആശ്വാസമായി ഡി.എം.കെ ചാരിറ്റബിൾ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിക്കുന്നു. നമുക്ക് ഈ മാനുഷികതയെ ഉൾക്കൊണ്ട് അവരെ സഹായിക്കാം-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ലാമ ധനസഹായം പ്രഖ്യാപിച്ചത്. കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തിൽ ദലൈലാമ ദുഃഖം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു.

രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതായി അദ്ദേഹം പറഞ്ഞു

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News