'മോദിയുടെ എട്ട് സന്ദർശനത്തെ രാഹുലിന്റെ മധുരപ്പൊതി തകർത്തു', ആ വാത്സല്യമൊരിക്കലും മറക്കില്ല'; എം.കെ സ്റ്റാലിൻ

ചന്ദ്രബാബു നായിഡുവും നിതീഷും കാരണമാണ് മോദി പ്രധാനമന്ത്രിയായി ഇരിക്കുന്നതെന്നും സ്റ്റാലിന്‍

Update: 2024-06-16 04:12 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. 'രാഹുൽ ഗാന്ധിയുടെ ഒരു മധുരപ്പൊതി പ്രധാനമന്ത്രി മോദിയുടെ എട്ട് തമിഴ്നാട് സന്ദർശനങ്ങളെ തകർത്തു. രാഹുൽ ഗാന്ധിയുടെ സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല' ...സ്റ്റാലിൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടില്‍ ഡിഎംകെ വിജയം തൂത്തുവാരിയതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സഖ്യനേതാക്കളെയും ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കോയമ്പത്തൂരിൽ വന്നപ്പോൾ സ്റ്റാലിനായി മൈസൂർ പാക്ക് വാങ്ങിയിരുന്നു. അവിടെതന്നെയുള്ള കടയിൽ നിന്നാണ് രാഹുൽ മധുരം വാങ്ങിയത്. ആർക്കാണ് മധുരം വാങ്ങുന്നതെന്ന ചോദ്യത്തിന് എന്റെ സഹോദരൻ സ്റ്റാലിന് വേണ്ടിയാണെന്ന് രാഹുൽ പറയുകയും ചെയ്തു.പിന്നീട് സ്റ്റാലിന് ഈ മധുരം നൽകുകയും ചെയ്തിരുന്നു. മധുരം നൽകിയ രാഹുലിന് മധുരവിജയം സമ്മാനിക്കുമെന്ന് സ്റ്റാലിൻ അന്ന് പറഞ്ഞിരുന്നു. അന്ന് രാഹുൽ കാണിച്ച സ്‌നേഹവും വാത്സല്യവും ഒരിക്കലും മറക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

'2004-ൽ വാജ്പേയി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രീ-പോളുകൾ പ്രവചിച്ചിരുന്നു. അതുപോലെ, ബിജെപി 400 സീറ്റുകൾ കടക്കുമെന്ന് ഇത്തവണയും പലരും പറഞ്ഞു, എന്നാൽ ഞങ്ങൾ ബിജെപിയെ ഭൂരിപക്ഷം കടത്തിയില്ല. സ്റ്റാലിൻ പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി വിജയം മോദിയുടെ വിജയമല്ലെന്നും,മറിച്ച് പരാജയമാണ്..' സ്റ്റാലിൻ പറഞ്ഞു.

'കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടും അവർക്ക് 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇത് മോദിയുടെ വിജയമല്ല, മോദിയുടെ പരാജയമാണ്. ചന്ദ്രബാബു നായിഡുവും നിതീഷും കാരണമാണ് മോദി പ്രധാനമന്ത്രിയായി ഇരിക്കുന്നത്. അവർ പിന്തുണച്ചില്ലെങ്കിൽ എവിടെയാണ് മോദി.ഭൂരിപക്ഷംഇല്ലെങ്കിൽ ബിജെപിക്ക് അവരുടെ ഇഷ്ടപ്രകാരം ഒന്നും ചെയ്യാൻ കഴിയില്ലെന്നും സ്റ്റാലിൻ പരിഹസിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News