കുരങ്ങുവസൂരി: ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ലോകാരോഗ്യ സംഘടന നൽകുന്ന ഏറ്റവും ഉയർന്ന മുന്നറിയിപ്പാണ് ആരോഗ്യ അടിയന്തരാവസ്ഥ
Update: 2022-07-23 17:48 GMT
ലോകത്താകമാനം കുരങ്ങുവസൂരി വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ് ആണ് രോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കുരങ്ങുവസൂരി വിദഗ്ധരുടെ നിര്‍ദേശം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസിന്‍റെ തീരുമാനം. ലോകാരോഗ്യ സംഘടന നൽകുന്ന ഏറ്റവും ഉയർന്ന മുന്നറിയിപ്പാണ് ആരോഗ്യ അടിയന്തരാവസ്ഥ. 75 രാജ്യങ്ങളിലായി പതിനാറായിരത്തിലേറെ കുരങ്ങുവസൂരി രോഗികളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.