കാമുകന്‍റെ ഭാര്യയെയും നാല് കുട്ടികളെയും വെട്ടിക്കൊന്നു; യുവതി അറസ്റ്റിൽ

കൃത്യം നടത്തിയതിനുശേഷം രക്തംപുരണ്ട തന്‍റെ വസ്ത്രങ്ങളും കൊടുവാളും ബാഗിലാക്കി വരുണ കനാലിൽ ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്മി

Update: 2022-02-10 06:08 GMT
Advertising

നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടിക്കൊന്ന കേസില്‍ ഗൃഹനാഥന്‍റെ കാമുകി അറസ്റ്റില്‍. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ശ്രീരംഗപട്ടണയിലെ കെ.ആര്‍.എസ്. ഗ്രാമത്തിലാണ് സംഭവം. തുണിവ്യാപാരിയും ഗുജറാത്ത് സ്വദേശിയുമായ ഗംഗാറാമിന്റെ ഭാര്യ ലക്ഷ്മി (32), മക്കളായ രാജു (12), കോമള്‍ (ഏഴ്), കുണാല്‍ (നാല്), ലക്ഷ്മിയുടെ സഹോദരന്റെ മകന്‍ ഗോവിന്ദ (എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട യുവതിയുടെ അമ്മാവന്റെ മകളായ ലക്ഷ്മിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗംഗാറാമുമായി വര്‍ഷങ്ങളായി ലക്ഷ്മിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ബെലവത നിവാസിയായ ലക്ഷ്മി വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണ്.

സംഭവ ദിവസം രാത്രി ഗംഗാറാമിന്‍റെ ഭാര്യയെ കൊടുവാളുപയോഗിച്ച് ലക്ഷ്മി കൊലപ്പെടുത്തുകയായിരുന്നു. കുട്ടികള്‍ ബഹളംവെച്ചപ്പോള്‍ അവരെയും വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് പുലര്‍ച്ചെ നാലുവരെ വീട്ടില്‍ മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞു. ഇതിനുശേഷം രക്തംപുരണ്ട തന്റെ വസ്ത്രങ്ങളും കൊടുവാളും ബാഗിലാക്കി വരുണ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.  

ഗംഗാറാമിനോടുള്ള ദേഷ്യം കാരണമാണ് ലക്ഷ്മി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. തന്‍റെ കുടുംബത്തെ ഉപേക്ഷിക്കാന്‍ ഗംഗാറാം തയ്യാറാകാത്തതോടെ ഇരുവരും കലഹം പതിവായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഗംഗാറാമിന്‍റെ കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ലക്ഷ്മിയെ ആദ്യഘട്ടത്തില്‍ ആരും സംശയിച്ചിരുന്നില്ല. എന്നാല്‍ പൊലീസ് വിവരംതേടിയപ്പോള്‍ പരസ്പര വിരുദ്ധമായാണ് ഇവര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News