ഹിന്ദുസേന സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ അടിച്ചുതകർത്ത് കോൺഗ്രസ് പ്രവർത്തകർ

ഗുജറാത്തിലെ ജാംനഗറിൽ ഹനുമാൻ ആശ്രമത്തിലാണ് ഹിന്ദുസേന ഗോഡ്‌സെ പ്രതിമ സ്ഥാപിച്ചത്

Update: 2021-11-16 10:27 GMT
Editor : Shaheer | By : Web Desk
Advertising

ഹിന്ദു സംഘടന സ്ഥാപിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ തകർത്ത് കോൺഗ്രസ്. ഗുജറാത്തിലെ ജാംനഗറിൽ ഹിന്ദുസേന എന്ന പേരിലുള്ള സംഘമാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്‍റെ 72-ാം വാര്‍ഷികത്തില്‍ പ്രതിമ സ്ഥാപിച്ചത്. ഇതാണ് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് തകർത്തത്.

ജാംനഗർ കോൺഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തിയത്. ഇവിടെ കെട്ടിയിരുന്ന കാവിനാട നീക്കിയ പ്രവർത്തകർ പ്രതിമ തകർത്ത് താഴെയിട്ടു.

ഗോഡ്‌സെക്ക് പ്രതിമ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തദ്ദേശ ഭരണകൂടം സ്ഥലം അനുവദിച്ചില്ല. തുടർന്ന് ഹനുമാൻ ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചത്. 'നാഥുറാം ഗോഡ്‌സെ അമർ രഹെ' എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ഇത്.

1949ൽ ഗോഡ്‌സെയെ തൂക്കിക്കൊന്ന ഹരിയാനയിലെ അംബാല ജയിലിൽനിന്നുള്ള കൊണ്ടുവന്ന മണ്ണുകൊണ്ട് ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്‍റെ വാര്‍ഷികചടങ്ങിലായിരുന്നു സംഘടനയുടെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ചയാണ് അംബാല ജയിലിൽനിന്നുള്ള മണ്ണ് ഹിന്ദു മഹാസഭാ പ്രവർത്തകർ ഗ്വാളിയോറിലെ സംഘടനാ ആസ്ഥാനത്തെത്തിച്ചത്. ഇവിടെ ഈ മണ്ണ് ഉപയോഗിച്ച് ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്നാണ് തിങ്കളാഴ്ച ഹിന്ദു മഹാസഭാ ദേശീയ ഉപാധ്യക്ഷൻ ഡോ. ജൈവീർ ഭരദ്വാജ് വ്യക്തമാക്കിയത്.

Summary: Statue of Nathuram Godse, installed by the Hindu Sena, vandalized by Congress activists in Jamnagar, Gujarat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News