തെരഞ്ഞെടുപ്പ് പരാജയം; എൻസിപി അജിത്ത് പവാർ പക്ഷത്ത് ഭിന്നത രൂക്ഷം
പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ നിന്ന് 5 പേർ വിട്ട് നിന്നു
Update: 2024-06-07 06:57 GMT
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ എൻസിപി അജിത്ത് പവാർ പക്ഷത്ത് ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഇന്നലെ ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ നിന്നും 5 പേർ വിട്ടു നിന്നു. പതിനഞ്ചോളം എംഎൽഎമാർ ശരത്പവാർ പക്ഷവുമായി അനൗദ്ധ്യോഗികമായി ചർച്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
എന്നാൽ അജിത്ത് പവാർ തന്റെ ഒപ്പം നിൽക്കുന്നവരുടെ കാര്യത്തിൽ പൂർണമായി വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഡൽഹിയിൽ ഉള്ള ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ രാത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ഫഡ്നാവിസിന്റെ രാജിക്കാര്യത്തിൽ ഇതുവരെ ബിജെപി നേതൃത്വം തീരുമാനമെടുത്തിട്ടില്ല.