'ശരദ് പവാറിന്റെ അനുവാദമില്ലാതെ ഈ നാടകം നടക്കില്ല'; ചോദ്യങ്ങളുയർത്തി രാജ് താക്കറെ

'നാളെ സുപ്രിയ സുലെ കേന്ദ്രമന്ത്രിയായാലും ഞാൻ അത്ഭുതപ്പെടില്ല.'

Update: 2023-07-04 02:51 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യത്തിലേക്കുള്ള അജിത് പവാറിന്റെ കൂടുമാറ്റത്തിൽ ചോദ്യങ്ങളുയർത്തി മഹാരാഷ്ട്രാ നവനിർമാൺ സേന(എം.എൻ.എസ്) തലവൻ രാജ് താക്കറെ. ശരദ് പവാർ അറിയാതെ ഇത്തരമൊരു നാടകം നടക്കില്ലെന്ന് താക്കറെ പറഞ്ഞു. നാലെ സുപ്രിയ സുലെ കേന്ദ്രമന്ത്രിയാകാനും ഇടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദിലീപ് വൽസെ പാട്ടീലും പ്രഫുൽ പട്ടേലും ഛഗൻ ഭുജ്ബലുമെല്ലാം വെറുതെ പാർട്ടി വിടില്ല. ഇതൊരു രാഷ്ട്രീയനാടകമാണ്. ശരദ് പവാർ അറിയാതെ ഇതു നടക്കില്ല. നാളെ സുപ്രിയ സുലെ കേന്ദ്രമന്ത്രിയായാലും ഞാൻ അത്ഭുതപ്പെടില്ല-രാജ് താക്കറെ പറഞ്ഞു.

''ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്ന് സഖ്യം രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ഇതെല്ലാം തുടങ്ങിയത്. അപ്പോൾ ആരാണ് ശത്രുവും സുഹൃത്തുമെല്ലാം? മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ ഒരു ധാർമികതയുമില്ല.''

ഉദ്ദവ് താക്കറെ എന്ന തലവേദന ഒഴിവാക്കാനാണ് ശരദ് പവാറിന്റെ നീക്കമെന്നും രാജ് താക്കറെ ആരോപിച്ചു. അതാണ് അജിത് പവാറിന്റെ നീക്കത്തിനു പിന്നിൽ. പവാറിന്റെ ആദ്യസംഘം അധികാരത്തിനുവേണ്ടി അവിടെയെത്തിയിരിക്കുന്നു. അധികം വൈകാതെ അടുത്ത ടീമും എത്തും. ഏക്‌നാഥ് ഷിൻഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകേണ്ടിവന്നതിൽ ബി.ജെ.പിക്കുള്ളിൽ അതൃപ്തിയുണ്ട്. അതിനുള്ള മറുമരുന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു.

Summary: Raj Thackeray Terms NCP Split As 'Political Drama', Says 'Couldn't Have Happened Without Sharad Pawar's Permission'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News