തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
യവത്മാലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Update: 2024-04-24 11:22 GMT
മുംബൈ: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. മഹായുതി സഖ്യത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയിൽ എത്തിയത്. ശിവസേന ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർഥിയാണ് രാജശ്രീ പട്ടേൽ.
Nitin Gadkari's health took a hit during the election campaign in Yavatmal, Maharashtra, due to excessive heat. Thankfully, he's doing well now. pic.twitter.com/fLjq3kOnkX
— Political Kida (@PoliticalKida) April 24, 2024