ആശങ്ക വേണ്ട; ഒമിക്രോൺ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം

ഏത് സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങൾ രാജ്യത്തുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ രാജ്യസഭയിൽ വ്യക്തമാക്കി

Update: 2021-11-30 10:55 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഭീതി ഉരുന്നതിനിടെ ആശ്വാസവാർത്ത. രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യസഭയിൽ ശീതകാല സമ്മേളനത്തിൽ ചോദ്യോത്തരവേളയിൽ പ്രതികരിക്കുകയായിരുന്നു മാണ്ഡവ്യ.

ഇതുവരെ രാജ്യത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ല. സംശയമുള്ള കേസുകൾ അടിയന്തരമായി പരിശോധിച്ചുവരികയാണ്. കോവിഡ് പ്രതിസന്ധിക്കിടെ നമ്മൾ ഒരുപാട് പഠിച്ചിട്ടുണ്ട്. ഇപ്പോൾ, നമുക്ക് നിരവധി ലബോറട്ടറികളും വിഭവങ്ങളുമെല്ലാമുണ്ട്. ഏതു സാഹചര്യവും നേരിടാൻ നമുക്കാകും-മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്തതായുള്ള പ്രചാരണങ്ങൾ തള്ളി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രിലായത്തിലെ മുതിർന്ന ഉദ്യോഗസ്ഥനും രംഗത്തെത്തിയിരുന്നു. എന്നാൽ, അടുത്തിടെ വിദേശത്തുനിന്ന് രാജ്യത്തെത്തിയവരുടെ ജനിതക വിശകലനം നടത്തിവരികയാണെന്നും ഇതിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു.

അതേസമയം, 'ഹർ ഘർ ദാസ്തക്' എന്ന പേരിലുള്ള കേന്ദ്രസർക്കാരിന്റെ ഗൃഹസന്ദർശന വാക്‌സിനേഷൻ കാംപയിൻ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. യോഗ്യരായ എല്ലാ പൗരന്മാർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകാനാണ് പ്രഥമ പരിഗണന. തുടർന്നായിരിക്കും രണ്ടാം ഡോസ് പൂർത്തിയാക്കുക. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന നിയന്ത്രണങ്ങളും ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.

Summary: Union government on Tuesday said that there were no reported cases of the Omicron variant of Covid-19 in the country, so far. The statement was made by Union health and family welfare minister Mansukh Mandaviya in the Rajya Sabha during Parliament's Winter Session on the day.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News