ഫോണ്‍ എടുക്കുമ്പോള്‍ ഹലോ വേണ്ട, വന്ദേമാതരം മതി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മഹാരാഷ്ട്ര സര്‍ക്കാര്‍

'ഹലോ പറയുന്നത് പാശ്ചാത്യ സംസ്കാരത്തിന്‍റെ അനുകരണമാണ്'

Update: 2022-10-02 05:12 GMT
Advertising

സർക്കാർ ഉദ്യോഗസ്ഥര്‍ ഫോൺ എടുക്കുമ്പോള്‍ ഹലോ പറയുന്നതിന് പകരം വന്ദേമാതരം എന്നുപറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ. പൊതുജനങ്ങളോ മറ്റു ഉദ്യോഗസ്ഥരോ വിളിക്കുമ്പോള്‍ വന്ദേമാതരം എന്നു പറയണം. ശനിയാഴ്ചയാണ് ഷിന്‍ഡെ സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രമേയം പുറത്തിറക്കിയത്.

സർക്കാർ ഓഫീസുകളില്‍ എത്തുന്നവരെ 'വന്ദേമാതരം' പറഞ്ഞ് അഭിവാദ്യം ചെയ്യാനുള്ള അവബോധം സൃഷ്ടിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹലോ പറയുന്നത് പാശ്ചാത്യ സംസ്കാരത്തിന്‍റെ അനുകരണമാണ്. അതിന് പ്രത്യേകിച്ച് അർഥമൊന്നുമില്ലെന്നും ഉത്തരവിൽ പറയുന്നു.

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം മന്ത്രി സുധീർ മുൻഗന്തിവാറാണ് ആദ്യം നിര്‍ദേശം മുന്നോട്ടുവെച്ചത്. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ സർക്കാർ ജീവനക്കാർ ഹലോയ്ക്ക് പകരം വന്ദേമാതരം പറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യാൻ തീരുമാനിച്ചതായി ബി.ജെ.പി നേതാവ് സുധീർ മുങ്കന്തിവാർ പറഞ്ഞു.



 


Summary- The Maharashtra government on Saturday issued a Government Resolution (GR), making it mandatory for all employees working in government and government-funded institutions to use the greeting 'Vande Mataram' instead of 'hello' while receiving telephone or mobile phone calls from citizens or government officials

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News