രാജ്യത്ത് കുരങ്ങ് വസൂരി ഇല്ല: ഗാസിയാബാദിൽനിന്ന് പരിശോധനയ്ക്കയച്ച അഞ്ചു വയസ്സുകാരിയുടെ ഫലം നെഗറ്റീവ്

ദേഹത്ത് കുമിളകളും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്നാണ് അഞ്ചുവയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്

Update: 2022-06-07 12:14 GMT
Editor : afsal137 | By : Web Desk
Advertising

ഡൽഹി: രാജ്യത്ത് കുരങ്ങ് വസൂരിയില്ല. ഗാസിയാബാദിൽനിന്ന് പരിശോധനയ്ക്കയച്ച അഞ്ചു വയസ്സുകാരിയുടെ ഫലം നെഗറ്റീവായതിനെ തുടർന്നാണ് രാജ്യത്ത് കുരങ്ങ് വസൂരിയില്ലെന്ന് സ്ഥിരീകരിച്ചത്. പൂനെ എൻ.ഐ.വിയിലാണ് പരിശോധന നടത്തിയത്. രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു എന്ന തെറ്റായ വാർത്തകൾക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നിരുന്നു.

ഉത്തർപ്രദേശിൽ അഞ്ചുവയസുകാരിക്ക് കുരങ്ങ് വസൂരി എന്ന രീതിയിൽ നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്. അഞ്ചു വയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തത്. ഇത് മുൻകരുതൽ നടപടി മാത്രമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തു ഇതുവരെ കുരങ്ങ് വസൂരി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.ദേഹത്ത് കുമിളകളും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്നാണ് അഞ്ചുവയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല. കുട്ടിയോ അടുത്തിടപഴകിയവരോ വിദേശ യാത്ര നടത്തിയിട്ടില്ല.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News