രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 300 കടന്നു‍; അതീവ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡിന്‍റെ ഒമിക്രോൺ വകഭേദം വേഗത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തിയത്

Update: 2021-12-24 01:02 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒമിക്രോൺ വ്യാപനം തടയാൻ നടപടികൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ നിർദേശം. രാജ്യം അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്രം എല്ലാ സഹായവും നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ ഒമിക്രോൺ കേസുകൾ 300 കടന്നു.

കോവിഡിന്‍റെ ഒമിക്രോൺ വകഭേദം വേഗത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തിയത്. കണ്ടെയ്ൻമെന്‍റ് നടപടികൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കും.കോവിഡ് പരിശോധനയും സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും വേഗത്തിൽ വേണമെന്നും വാക്സിനേഷൻ ഊർജിതമാക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി. കോവിഡ് കേസുകൾ കൂടിയ സംസ്ഥാനങ്ങളിലേക്കും വാക്സിനേഷൻ കുറഞ്ഞ സംസ്ഥാനങ്ങളിലേക്കും കേന്ദ്രസംഘത്തെ അയക്കും. ഓക്സിജനും മരുന്നുകളും കരുതി വയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒമിക്രോൺ കേസുകൾ കൂടുന്നതിനാൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ശക്തമാക്കി തുടങ്ങി. മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്ത് 300 ന് മുകളിലാണ് ഒമിക്രോൺ കേസുകൾ ഇതിൽ 88 ഉം മഹാരാഷ്ട്രയിലാണ്

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News