സഭയെ ഹിന്ദിയില്‍ അഭിസംബോധന ചെയ്ത് മേഘാലയ ഗവര്‍ണര്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി

വിവർത്തനം ചെയ്ത പ്രസംഗം വിതരണം ചെയ്തതായി സ്പീക്കർ തോമസ് എ സാങ്മയും മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മയും വിശദീകരിച്ചിരുന്നു

Update: 2023-03-22 07:22 GMT
Editor : Jaisy Thomas | By : Web Desk

മേഘാലയ നിയമസഭ

Advertising

ഷില്ലോംഗ്:ഗവർണർ ഫാഗു ചൗഹാൻ ഹിന്ദിയിൽ സഭയെ അഭിസംബോധന ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടി വോയ്‌സ് ഓഫ് പീപ്പിൾ പാർട്ടി (വിപിപി) നിയമസഭാംഗങ്ങൾ തിങ്കളാഴ്ച മേഘാലയ നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി.

ഗവർണർക്ക് ഇംഗ്ലീഷിൽ വായിക്കാൻ 'പരിമിതി' ഉള്ളതിനാൽ വിവർത്തനം ചെയ്ത പ്രസംഗം വിതരണം ചെയ്തതായി സ്പീക്കർ തോമസ് എ സാങ്മയും മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മയും വിശദീകരിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം വിപിപി പ്രസിഡന്‍റ് ആർഡന്‍റ് മില്ലർ ബസായാവ്‌മോയിറ്റും മറ്റ് മൂന്ന് പാർട്ടി എം.എൽ.എമാരും വാക്കൗട്ട് നടത്തുകയായിരുന്നു. ഹിന്ദിയിൽ അഭിസംബോധന ചെയ്തതിൽ കടുത്ത നീരസം പ്രകടിപ്പിച്ച ബസായാവ്‌മോയിറ്റ്, "ഹിന്ദി സംസാരിക്കുന്ന ഗവർണർമാരെ ഞങ്ങളുടെ അടുത്തേക്ക് അയക്കുന്നു, അവർ എന്താണ് സംസാരിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല, അതിനാൽ ഞങ്ങൾ വാക്കൗട്ട് നടത്തും" എന്ന് വാദിച്ചു. ഞങ്ങൾ ഈ നടപടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല, അപമാനം തോന്നാത്തവർക്ക് സഭയിൽ ഇരിക്കാം. ഇതിന്‍റെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

മേഘാലയ നിയമസഭയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണെന്ന് പ്രതിപക്ഷ എം.എൽ.എമാർ വാദിച്ചു."ചില പരിമിതികളുള്ള ഒരു വ്യക്തിക്ക് ഇംഗ്ലീഷ് വായിക്കാൻ കഴിയില്ല, അതിനാൽ വിവർത്തനം ചെയ്ത പ്രസംഗം വിതരണം ചെയ്തിട്ടുണ്ട്. ഗവർണറെ ഹിന്ദിയിൽ അഭിസംബോധന ചെയ്യാൻ സ്പീക്കർ അനുവാദം നൽകിയിട്ടും ഇത്തരമൊരു അനാദരവ് കാണുന്നതിൽ സങ്കടമുണ്ട്," മുഖ്യമന്ത്രി കോൺറാഡ് സാഗ്മ പറഞ്ഞു. എല്ലാ അംഗങ്ങളോടും ദയയോടെ പെരുമാറാനും സഭയുടെ മര്യാദ കാണിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു, ഗവർണർ പ്രസംഗം വായിക്കുമ്പോൾ ബഹളം വയ്ക്കരുത്...അദ്ദേഹം പറഞ്ഞു.

 ക്യാബിനറ്റ് മന്ത്രി എം. അമ്പാരീൻ ലിംഗ്ദോ പ്രതിപക്ഷ എം.എൽ.എമാർക്ക് പിന്തുണ അറിയിച്ചു.''ഭൂരിഭാഗം ആളുകള്‍ക്കും ഹിന്ദി അറിയില്ലെന്ന് ഞങ്ങള്‍ക്കറിയാം. വിവര്‍ത്തനം വിതരണം ചെയ്തെങ്കിലും പ്രസംഗം മനസിലാക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. ഇത് പരിഹരിക്കാൻ ഒരു വഴി കണ്ടെത്തണമെന്ന് ഞാൻ കരുതുന്നു'' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News