അവസാന ദിവസവും പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

9 ബില്ലുകളിൽ 7 ബില്ലുകളും പാസാക്കി

Update: 2022-12-23 07:51 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസവും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. അതിർത്തിയിലെ ചൈനീസ് പ്രകോപനം, സോണിയ ഗാന്ധിക്ക് എതിരായ രാജ്യസഭ അധ്യക്ഷന്റെ പരാമർശം എന്നിവയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. പാർലമെന്റിന് പുറത്ത് പറയുന്ന കാര്യങ്ങൾ സഭയിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന് മല്ലികാർജൻ ഖാർഗെ പറഞ്ഞു.

ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ചൈന വിഷയത്തിൽ ചർച്ച നിഷേധിച്ചതോടെ പ്രതിപക്ഷം രാജ്യസഭയിൽ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന സോണിയ ഗാന്ധിയുടെ വിമർശനം ശരിയായില്ലെന്ന് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഘട്ട് പറഞ്ഞതോടെ കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചു. കോൺഗ്രസ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ലോക്‌സഭ അംഗമായ സോണിയ ഗാന്ധിയുടെ പരാമർശം രാജ്യസഭയ്ക്ക് പരിഗണിക്കാനാകില്ല എന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. നടപടികൾ പൂർത്തിയാക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സർക്കാർ കൊണ്ടുവന്ന 9 ബില്ലുകളിൽ 7 ബില്ലുകളും ശൈത്യകാല സമ്മേളനത്തിൽ പാസാക്കി. പട്ടിക വർഗ വിഭാഗവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബിൽ, വന്യജീവി സംരക്ഷണം ഭേദഗതി ബിൽ, ഊർജ സംരക്ഷണ ബിൽ, ആൻറി മാരിടൈം പൈറസി ബിൽ തുടങ്ങിയവ പാസാക്കിയതിൽ പെടുന്നു. ഈ മാസം 29 വരെ ആയിരുന്നു ശൈത്യകാല സമ്മേളനം തീരുമാനിച്ചിരുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News