ഇന്ധനവില വര്‍ദ്ധനവ് ഗൗരവതരം; ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കണമെന്നും നിതിന്‍ ഗഡ്കരി

വിലവര്‍ധനവിനെതിരെ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ന്യായമായ കാരണമുണ്ടെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു

Update: 2021-07-12 12:01 GMT
Editor : Roshin | By : Web Desk
Advertising

ഇന്ധനവില വര്‍ദ്ധനവില്‍ ജനങ്ങളുടെ പ്രതിഷേധത്തോട് അനുഭാവം പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തുടര്‍ച്ചയായി വില വര്‍ധിക്കുന്നതിലുള്ള ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. രാജ്യത്തെ ആദ്യ കൊമേഴ്സിയല്‍ ലിക്വിഡ്ഫൈഡ് നാച്ചുറല്‍ ഗ്യാസ് സ്റ്റേഷന്‍ നാഗ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ് സാധാരണക്കാരന്‍റെ നിത്യജീവിതത്തെയാണ് ബാധിക്കുന്നത്. ഇവയുടെ വില നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. വിലവര്‍ധനവിനെതിരെ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ന്യായമായ കാരണമുണ്ടെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.

പെട്രോളിന് പുറമെ എത്തനോള്‍, മെത്തനോള്‍, ബയോ സി.എന്‍.ജി തുടങ്ങിയവയുടെ ഇറക്കുമതി കൂട്ടുന്നതിലൂടെ പെട്രോളിന്‍റെ വിലവര്‍ദ്ദനവ് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എത്തനോളിന്‍റെ വില 60 രൂപയില്‍ നില്‍ക്കുമ്പോള്‍ പെട്രോളിന് 110 രൂപയെങ്കിലും ആകുമെന്നും എല്‍.എന്‍.ജി പ്ലാന്‍റ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News