പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം

നൂറുകണക്കിന് പേരാണ് ഈ പാത വഴി സന്നിധാനത്തേക്ക് എത്തുന്നത്.

Update: 2022-11-22 02:24 GMT
Advertising

പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാനനപാതകൾ തുറന്നു നൽകിയത്. എരുമേലി അഴുത വഴിയുളളതും പുല്ലുമേട് വഴിയുളളതുമായ കാനന പാതകളാണ് തീർഥാടകർക്കായി തുറന്നു നൽകിയത്.

നൂറുകണക്കിന് പേരാണ് ഈ പാത വഴി സന്നിധാനത്തേക്ക് എത്തുന്നത്. എരുമേലി വഴി വൈകിട്ട് നാലു വരെയും പുൽമേട് വഴി ഉച്ചയ്ക്ക് രണ്ട് വരെയുമാണ് പ്രവേശനം. ഇതര സംസ്ഥാനക്കാരാണ് ഈ പാതകളെ കൂടുതലും ആശ്രയിക്കുന്നത്.

രണ്ട് വർഷമായി മനുഷ്യ സാന്നിധ്യം ഇല്ലാതിരുന്നതിനാൽ പാതയിൽ വന്യമൃഗങ്ങൾ കൂടുതലായുണ്ടാവുമെന്നാണ് വനം വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അതിനാൽ കർശന നിരീക്ഷണവുമുണ്ട്. എന്നാൽ, പാതയിൽ അടിസ്ഥാന സൗകര്യം പരിമിതമാണന്ന പരാതിയുമുണ്ട്.

എരുമേലി വഴി എത്താൻ നാലു മണിക്കൂറും പുൽമേട് വഴി എത്താൻ മൂന്നു മണിക്കൂറുമാണ് കുറഞ്ഞ സമയം. അതത് സ്ഥലങ്ങളിൽ പേര് രജിസ്റ്റർ ചെയ്തവർ സന്നിധാനത്ത് എത്തുന്നു എന്ന് ഉറപ്പുവരുത്താനും സംവിധാനമുണ്ട്. കാട്ടിൽ കൂട്ടം തെറ്റിയാൽ വനം വകുപ്പിന്റെ തെരച്ചിൽ സംഘം രക്ഷാപ്രവർത്തനത്തിന് ഇറങ്ങും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News