'സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും നിർബന്ധിത മതപരിവർത്തനങ്ങളുണ്ടായിട്ടില്ല'; സുപ്രിം കോടതിയിൽ തമിഴ്നാടിന്‍റെ സത്യവാങ്ങ്മൂലം
മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും തമിഴ്നാട് സുപ്രിംകോടതിയില്‍
Update: 2023-05-01 07:47 GMT
ന്യൂഡല്‍ഹി: മതപരിവർത്തനം തടയാൻ നിയമം വേണമെന്ന പൊതുതാൽപര്യ ഹരജിയില്‍ തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംസ്ഥാനത്ത് ഏതാനും വർഷങ്ങളായി നിർബന്ധിത മതപരിവർത്തനത്തിന്‍റെ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.
മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും തമിഴ്നാട് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. മിഷനറിമാർക്ക് ക്രിസ്തുമതം പ്രചരിപ്പിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും പൊതുതാൽപര്യ ഹരജി രാഷ്ട്രീയ പ്രേരിതമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.