പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനം; നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം
കോൺഗ്രസിൽ വന്നാൽ മറ്റ് പാർട്ടികളുമായി പ്രശാന്ത് കിഷോർ സഹകരിക്കരുതെന്ന് അഭിപ്രായം
ഡൽഹി: പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ നേതാക്കൾക്കിടയിൽ ഭിന്നഭിപ്രായങ്ങളെന്ന് റിപ്പോർട്ട്. കോൺഗ്രസിൽ വന്നാൽ മറ്റ് പാർട്ടികളുമായി പ്രശാന്ത് കിഷോർ സഹകരിക്കരുതെന്ന് അഭിപ്രായം. ചെറുപാർട്ടികളുമായുള്ള പ്രശാന്ത് കിഷോറിന്റെ സഹകരണം ഗുണം ചെയ്യുമെന്ന് ചില നേതാക്കൾ വിലയിരുത്തുന്നു. പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങൾ ചർച്ച ചെയ്ത സമിതി റിപ്പോർട്ട് സോണിയ ഗാന്ധിക്ക് കൈമാറി. ഭൂരിഭാഗം നിർദേശങ്ങളും സമിതി അംഗീകരിച്ചതായി സൂചന.
നിരവധി നിർദേശങ്ങളാണ് പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ചിട്ടുള്ളത്. താഴെ തട്ടിൽ അഴിച്ചുപണി നടത്തണമെന്നാണ് ഇതിലെ പ്രധാനപ്പെട്ട നിർദേശം. മറ്റൊന്ന് ഗാന്ധികുടുംബത്തിൽ പുറത്തുള്ള ആൾ നേതൃനിരയിലേക്ക് വരണമെന്നാണ്. ഇതിൽ സോണിയാഗാന്ധി എന്ന് നിലപാട് എടുക്കും എന്നതും കോൺഗ്രസ് ഉറ്റുനോക്കുകയാണ്. ഈ വർഷം അവസാനം ഗുജറാത്തിൽ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചാണ് പ്രശാന്ത് കിഷോറിനുമായി ചർച്ച നടക്കുന്നതെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ ഈ വാദം കിഷോറിന്റെ അടുത്ത വൃത്തങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്.