വീട് പൊളിക്കല്‍; ജാവേദ് അഹമ്മദിൻ്റെ ഭാര്യ നൽകിയ ഹരജിയിൽ യുപി സർക്കാരിന് കോടതി നോട്ടീസയച്ചു

അനധികൃത നിർമാണമെന്നാരോപിച്ച് വീട് പൊളിച്ച് നീക്കിയതിനെതിരെയാണ് ഫാത്തിമ ഹരജി നൽകിയത്

Update: 2022-06-29 01:22 GMT
Advertising

ഉത്തര്‍ പ്രദേശ്: പ്രയാഗ് രാജിലെ വീട് പൊളിക്കലിനെതിരെ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദിൻ്റെ ഭാര്യ നൽകിയ ഹരജിയിൽ യുപി സർക്കാരിനും പ്രയാഗ് രാജ് വികസന കോർപ്പറേഷനും അലഹബാദ് ഹൈക്കോടതി നോട്ടീസയച്ചു. ജസ്റ്റിസ് അൻജനി കുമാർ മിശ്ര, ജസ്റ്റിസ് സയിദ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിൻ്റെതാണ് നിർദേശം.

അനധികൃത നിർമാണമെന്നാരോപിച്ച് വീട് പൊളിച്ച് നീക്കിയതിനെതിരെയാണ് ഫാത്തിമ ഹരജി നൽകിയത്. നോട്ടീസ് പോലും നൽകാതെയാണ് വീട് പൊളിച്ചു നീക്കിയതെന്ന് ഫാത്തിമ ഹരജിയിൽ ആരോപിച്ചിട്ടുണ്ട്.

ഹരജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് സുനിത അഗർവാൾ പിൻമാറിയതോടെയാണ് പുതിയ ബെഞ്ച് ഹരജിയിൽ വാദം കേട്ടത്. യുപി സർക്കാരിൻ്റെയും പ്രയാഗ് രാജ് വികസന കോർപ്പറേഷൻ്റെയും മറുപടി ലഭിച്ച ശേഷം ഹരജിയിൽ നാളെ വീണ്ടും വാദം കേൾക്കും. ജൂണ്‍ 12നാണ് അനധികൃത നിർമാണമെന്നാരോപിച്ച് പ്രയാഗ് രാജ് വികസന കോർപ്പറേഷന്‍   ജാവേദ് അഹമ്മദിന്‍റെ വീട് പൊളിച്ചുനീക്കിയത്.

summary : House demolition; The court sent a notice to the UP government on a petition filed by Javed Ahmed's wife

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News