സുള്ളി ഡീല്‍സിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ശിവസേന എം.പി

രു പ്രത്യേക സമുദായത്തിലെ സ്ത്രീകളെ തത്സമയം ലേലം ചെയ്ത ഒരു യൂട്യൂബ് ചാനലിനും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ പോസ്റ്റ് ചെയ്ത ആപ്പിനും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രിയങ്ക ചതുര്‍വേദി കത്തെഴുതിയത്

Update: 2021-07-30 15:26 GMT
Editor : ubaid | By : Web Desk
Advertising

സുള്ളി ഡീല്‍സിനെതിരെ നടപടി ആവശ്യപ്പെട്ട് ശിവസേന എംപി പ്രിയങ്ക ചതുർവേദി ഐ.ടി മന്ത്രി അശ്വിനി വൈഷ്ണാവിന് കത്തെഴുത.. "ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളെ തത്സമയം ലേലം ചെയ്ത ഒരു യൂട്യൂബ് ചാനലിനും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ പോസ്റ്റ് ചെയ്ത ആപ്പിനും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രിയങ്ക ചതുര്‍വേദി കത്തെഴുതിയത്. .

"... ഉത്തരവാദിത്തമുള്ള ഏതൊരു സര്‍ക്കാറും ചെയ്യേണ്ടതുപോലെ നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനായി ഇത്തരം  കൈകാര്യം ചെയ്യാൻ അടിയന്തിരവും കർശനവുമായ നടപടികൾ കൈക്കൊള്ളാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," ചതുർവേദി ഐ.ടി മന്ത്രിക്ക് എഴുതിയ കത്തിൽ എഴുതി.

"ഒരു സ്ത്രീയുടെ അന്തസ്സിനെ ഉപദ്രവിക്കാനും ആക്രമിക്കാനുമുള്ള സാമൂഹിക, ഡിജിറ്റൽ മാധ്യമങ്ങളുടെ ദുരുപയോഗം നിരാശാജനകമാണ്. ലിംഗവിവേചനത്തിൽ സ്ത്രീകൾ ബുദ്ധിമുട്ടുന്ന ഒരു രാജ്യത്ത്, ഈ സംഭവങ്ങൾ സ്ത്രീകളുടെ സംരക്ഷണവും സുരക്ഷയും പ്രത്യേകിച്ച് സൈബർ ഇടങ്ങളിൽ എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തിയ സംഭവമായിരുന്നു സുള്ളി ഡീല്‍സ്." സ്ത്രീകൾക്ക് സുരക്ഷിതമായ സൈബർ ഇടത്തിന്റെ അഭാവത്തെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ട്  പ്രിയങ്ക ചതുര്‍വേദി പറഞ്ഞു,

ഇന്ത്യയില്‍ നിന്നുള്ള മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും അവരെ വില്പനയ്ക്ക് എന്ന പരസ്യം നല്‍കുകയും ചെയ്ത സുള്ളി ആപ്പിനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു. സുള്ളി ഡീല്‍സ് എന്ന ആപ്പിലാണ് രാജ്യത്തെ മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നുമടക്കം മോഷ്ടിച്ച് വില്‍പ്പനയ്ക്കുവെച്ചത്. മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ്പ് ദുരുപയോഗം ചെയ്തിരുന്നത്. മുസ്​ലിം സ്​ത്രീകളെ അപമാനിച്ച്​ വിളിക്കാൻ തീവ്രഹിന്ദുത്വ കക്ഷികൾ ഉപയോഗിക്കുന്ന 'സുള്ളി' ചേർത്ത്​ സുള്ളി ഡീൽസ്' എന്നു തന്നെയാണ്​ ആപിന്​ പേരിട്ടിരിക്കുന്നത്​. ഓപൺ സോഴ്​സ്​ പ്ലാറ്റ്​ഫോമായ ജിറ്റ്​ഹബ്​ വഴിയുള്ള​ ആപ്​ വിമർശന​ത്തെ തുടർന്ന്​ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്​. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News