'മോദി എന്താ, തബല വായിക്കുകയാണോ? അദ്വാനി പാകിസ്താനിയാണെന്ന് മറക്കരുത്'-'മുജ്‌റ' പരാമർശത്തിൽ റാബ്‌റി ദേവി

തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ പോകുന്ന പരിഭ്രാന്തിയാണ് ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളിൽ കാണുന്നതെന്നും ബിഹാർ മുൻ മുഖ്യമന്ത്രി വിമർശിച്ചു

Update: 2024-05-28 04:51 GMT
Editor : Shaheer | By : Web Desk
Advertising

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മുജ്‌റ' പരാമർശത്തിൽ വിമർശനവുമായി ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി. മോദി തബല വായിക്കുകയാണോ എന്ന് അവർ പരിഹസിച്ചു. ഇൻഡ്യ സഖ്യത്തെ പാകിസ്താൻ പറഞ്ഞ് ആക്ഷേപിക്കുന്ന മോദി ബി.ജെ.പിയുടെ തലമുതിർന്ന നേതാവ് എൽ.കെ അദ്വാനി പാകിസ്താനിയാണെന്ന കാര്യം മറക്കരുതെന്നും ആർ.ജെ.ഡി തലവൻ ലാലു പ്രസാദ് യാദവിന്റെ ഭാര്യ കൂടിയായ റാബ്‌റി പറഞ്ഞു പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തെ പിഴുതെറിയുമെന്നും അതിൽ ഭ്രാന്തു പിടിച്ചാണ് അവർ ഭ്രാന്തു പിടിച്ച് ഓരോന്നു പുലമ്പുന്നതെന്നും അവർ വിമർശിച്ചു. മോദിയുടെ 'മുജ്‌റ' പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ ചിരിച്ചുകൊണ്ട് റാബ്‌റിയുടെ മറുപടി ഇങ്ങനെയായിരുന്നു: ''മോദിയെ എന്താണു ചെയ്യുന്നത്? തബല വായിക്കുകയാണോ?''

ഇൻഡ്യ സഖ്യത്തിന് പാകിസ്താൻ സ്‌പോൺസർ ചെയ്യുന്ന ജിഹാദികളുടെ സഹായം ലഭിക്കുന്നുണ്ടെന്ന ആക്ഷേപത്തെ അവർ കടന്നാക്രമിച്ചു. ''മോദി പറഞ്ഞത് ശരിയാണെങ്കിൽ ഇവിടെ ഇന്റലിജൻസ് വിഭാഗം എന്തെടുക്കുകയായിരുന്നു? പാകിസ്താൻ പറഞ്ഞ് ഓരിയിടുന്നതിനുമുൻപ് അവരുടെ തലമുതിർന്ന നേതാവ് ജനിച്ചത് ആ രാജ്യത്തായിരുന്നുവെന്ന് അവർക്ക് ഓർമ വേണം''-റാബ്‌റി ദേവി ചൂണ്ടിക്കാട്ടി.

ബിഹാറിലെ പാടലിപുത്രയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായായിരുന്നു മോദിയുടെ മുജ്‌റ പരാമർശം. ഇൻഡ്യ സഖ്യം അവരുടെ വോട്ട് ബാങ്കിന്റെ അടിമകളായി തുടരുമെന്നും അവരെ ആകർഷിക്കാൻ വേണമെങ്കിൽ മുജ്റ നൃത്തം ചെയ്യുമെന്നുമായിരുന്നു മോദിയുടെ ആക്ഷേപം. പരാമർശത്തിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീ സമൂഹത്തെ അധിക്ഷേപിക്കുന്ന പരാമർശമാണ് മോദി നടത്തിയതെന്ന വിമർശനമാണു പ്രതിപക്ഷം ഉയർത്തിയത്. മോദി നിൽക്കുന്ന സ്ഥാനം മറക്കരുതെന്നും അതിന്റെ മാന്യത വിട്ടു സംസാരിക്കരുതെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

Summary: ‘Does Modi play tabla?’: Rabri Devi’s response to PM Narendra Modi’s ‘mujra’ remarks

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News