വയനാട് ഒഴിയാൻ രാഹുൽ; പ്രിയങ്ക ഗാന്ധി മത്സരിക്കില്ല
പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രമേയം പാസാക്കി
ഡൽഹി: രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയും. റായ്ബറേലിയിൽ തുടരാനാണ് തീരുമാനം. വയനാട് സീറ്റിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി തയ്യാറായിട്ടില്ല. രാഹുൽ ഗാന്ധി അടുത്തയാഴ്ച വയനാട് സന്ദർശിച്ച ശേഷമാകും തീരുമാനം.
പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രമേയം പാസാക്കി. ഭാരത് ജോഡോ യാത്ര കടന്ന് പോയ സംസ്ഥാനങ്ങളിൽ മികച്ച വിജയം കൈവരിക്കാനായെന്നും പ്രവർത്തക സമിതി വിലയിരുത്തി.
രാഹുൽഗാന്ധി റായ്ബറേലി നിലനിർത്തണമെന്നാണ് പ്രവർത്തകസമിതിയിൽ നേതാക്കൾ ആവശ്യപ്പെട്ടതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. യുപി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി ശക്തിപ്പെടേണ്ടതുണ്ട് എന്നതിനാൽ രാഹുൽ റായ്ബറേലിയയിൽ എംപിയായി തുടരണമെന്നാണ് ആവശ്യം. വയനാട് ഒഴിയുക എന്നാണ് പൊതുവായി അഭിപ്രായം ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന പ്രവർത്തക സമിതിയുടെ ആവശ്യത്തോട് രാഹുൽ എതിർപ്പ് അറിയിച്ചിട്ടില്ല.