ഉത്തരാഖണ്ഡിലെ ട്രാവലർ അപകടം; 12 പേർ മരിച്ചു

മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു

Update: 2024-06-15 16:19 GMT
Advertising

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ട്രാവലർ അപകടത്തിൽ 12 പേർ മരിച്ചു. എയിംസിൽ പ്രവേശിപ്പിച്ച ഏഴ് പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.

ഋഷികേശ്- ബദരിനാഥ് ഹൈവേയിലാണ് അപകടം നടന്നത്. ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News