കനത്ത മൂടൽ മഞ്ഞ്: ഡൽഹിയിൽ റെഡ് ​അലർട്ട് ​പ്രഖ്യാപിച്ചു

ട്രെയിൻ, വിമാന സർവീസു​കളെ ബാധിച്ചു

Update: 2024-01-13 05:53 GMT
Advertising

ന്യൂഡൽഹി: മൂടൽ മഞ്ഞും തണുപ്പും കന​ത്തതോടെ ന്യൂ ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. താപനില 3.6 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 3.8 ​ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത് അതാണ് ഈ സീസണി​ലെ ഏറ്റവും കുറഞ്ഞ താപനിലയായ 3.6 ലേക്ക് താഴ്ന്ന​ത്.

തണുപ്പ് കനത്തതോടെ ഡൽഹിയിലേക്കുള്ള 18 ഓളം ട്രെയിനുകൾ ആറ് മണിക്കൂർ വരെ വൈകിയാണ് സർവീസ് നടത്തിയത്. മൂടൽമഞ്ഞിനിടയിൽ ദൂരക്കാഴ്ച കുറവായതിനാൽ ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള പല വിമാന സർവീസുകളും വൈകിയതായി ന്യൂസ് ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിലെ പ്രധാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിലെ ദൂരക്കാഴ്ച പുലർച്ചെ 5:30 ന് 200 മീറ്ററായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പറയുന്നു. അതെ സമയം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡി​ന്റെ കണക്കുകൾ പ്രകാരം ഡൽഹിയിലെ വായു ഗുണനിലവാര സൂചിക രാവിലെ ​ഒമ്പത് മണിക്ക് 365 ആയിരുന്നു. 

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും തണുപ്പും മൂടൽമഞ്ഞുമുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജസ്ഥാനിലും യെല്ലോ അലർട്ടും നൽകിയിട്ടുണ്ടെന്നും ഐഎംഡി അറിയിച്ചു.തണുപ്പ് കുറയാൻ സാധ്യതയില്ലാത്തതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് തലസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News