പശ്ചിമ യു.പിയിൽ പ്രചാരണ മികവുമായി ആർ.എൽ.ഡി; ബി.ജെ.പി പിന്നില്‍

അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ ഇറങ്ങിയെങ്കിലും പടിഞ്ഞാറൻ യുപിയിൽ കാര്യമായ പ്രയോജനമുണ്ടായിട്ടില്ല. അതേസമയം മധ്യ-പൂർവ യു.പിയിൽ ബി.ജെ.പി പ്രചാരണം ശക്തമാക്കി

Update: 2022-01-23 01:18 GMT
Advertising

പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ബി.ജെ.പിയും സമാജ്‍വാദി പാർട്ടിയും പ്രചാരണം കടുപ്പിക്കുന്നു. ഉത്തരാഖണ്ഡിൽ മൂന്നാമതൊരു കക്ഷിക്ക്‌ സാധ്യതയില്ലെന്ന് കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ ഹരീഷ് റാവത്ത് പറഞ്ഞു.

കർഷക പ്രക്ഷോഭത്തിന്‌ വേദിയായ ഗാസിപൂർ ഉൾപ്പെടുന്ന പശ്ചിമ യു.പിയിൽ ആർ.എൽ.ഡി പ്രചാരണം കൂടുതൽ ശക്തമാക്കി. കർഷക സംഘടനകളുടെ സഹകരണത്തോടെ ജയന്ത് ചൗധരിയാണ് പ്രചരണത്തിന് മുന്നിൽ. സമാജ്‍വാദി പാർട്ടിയും ആർ.എൽ.ഡിയും കൈകോർത്തതോടെ ബിജെപി ഈ പ്രദേശത്ത് ഏറെ പിന്നിലാണ്. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ ഇറങ്ങിയെങ്കിലും പടിഞ്ഞാറൻ യുപിയിൽ കാര്യമായ പ്രയോജനമുണ്ടായിട്ടില്ല. അതേസമയം മധ്യ-പൂർവ യു.പിയിൽ ബി.ജെ.പി പ്രചാരണം ശക്തമാക്കി. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 55 സീറ്റുകളിൽ 51 ഇടത്ത് ബി.എസ്.പി സ്ഥാനാർഥികളെ മായാവതി പ്രഖ്യാപിച്ചു.

അതേസമയം ഉത്തരാഖണ്ഡിൽ മൂന്നാമതൊരു ശക്തിയായി ആം ആദ്മി പാർട്ടി വളരില്ലെന്നു മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. ആം ആദ്മി അധികാരത്തിൽ എത്താൻ ഡൽഹി ഉത്തരാഖണ്ഡ് അല്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനക്കുമെന്നു പി.സി.സി അധ്യക്ഷൻ നവജ്യോത് സിദ്ദു വ്യക്തമാക്കി. മുഖ്യമന്ത്രി ചരൺ സിങ് ചന്നിക്കെതിരെ അമരിന്ദർ സിങ് നിരന്തരം അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് സിദ്ദുവിന്റെ പ്രതികരണം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News