'റോമിന് ആ പേര് കിട്ടിയത് റാമിൽ നിന്ന്'; പുതിയ കണ്ടെത്തലുമായി സ്വാമി, പ്രഭാഷണം വൈറൽ

വീഡിയോക്ക് ചുവടെ മലയാളിയായ വലതുപക്ഷ നിരീക്ഷകൻ രാഹുൽ ഈശ്വർ പ്രതികരിച്ചു

Update: 2023-04-07 13:09 GMT

Amogh Lila Prabhu

Advertising

ഇറ്റലിയുടെ തലസ്ഥാനമായ റോമിന് ആ പേര് കിട്ടിയത് ശ്രീരാമനിൽ നിന്നാണെന്ന് സ്വാമിയുടെ വൈറൽ പ്രഭാഷണം. സ്വാമി അമേഗ് ലീല പ്രഭുവിന്റെ പ്രസംഗമാണ് പുതിയ കണ്ടെത്തലിലൂടെ വൈറലാകുന്നത്. യുവജനങ്ങളുടെ കൗൺസിലർ, കോർപറേറ്റ് ഉപദേശകൻ, ആത്മീയ ശിക്ഷകൻ, സന്ന്യാസി, ന്യൂഡൽഹി ദ്വാരക ഇസ്‌കോൺ ക്ഷേത്രത്തിന്റെ വൈസ് പ്രസിഡൻറ് എന്നിങ്ങനെയാണ് ഇദ്ദേഹത്തിന്റെ ട്വിറ്റർ ബയോ.

നാസ- നാസികയെന്നതിന് (മൂക്ക്) നോസ് എന്നാണ് ഇംഗ്ലീഷിൽ പറയുകയെന്നും അതേപടിയാണ് റാമെന്ന പേരിനെ റോമാക്കി മാറ്റിയതെന്നും ഇദ്ദേഹം പ്രഭാഷണത്തിൽ അഭിപ്രാപ്പെട്ടു. 753 ബി.സി ഏപ്രിൽ 21നാണ് റോം സ്ഥാപിക്കപ്പെട്ടതെന്നും അന്ന് രാമനവമിയായിരുന്നുവെന്നും ഇദ്ദേഹം പ്രസംഗത്തിൽ നാടകീയതോടെ പറഞ്ഞു.

ഇറ്റലിയിലെ റവന്ന നഗരത്തിന്റെ പേരിന് രാവണനുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റവന്നയും റോമും ഇറ്റലിയുടെ ഇരുവശങ്ങളിലാണെന്നും ഡയോമെട്രിക്കലി എതിർവശങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. നഗരങ്ങളിലൊന്ന് രാവണന്റെയും മറ്റൊന്ന് ശ്രീരാമന്റെയും പ്രതീകമാണെന്നും പറഞ്ഞു.

https://youtube.com/shorts/lIm7rpdecoU?feature=share

ട്വിറ്ററിൽ പലരും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ നിരവധി പേർ പരിഹാസവുമായി രംഗത്തെത്തി.

'ഹേയ് റാം, ദയവ് ചെയ്ത് ഓർക്കുക.. റോമിന്റെ പേര് റാമിൽ നിന്ന് വന്നതല്ല. ലോകത്തിലുള്ളതെല്ലാം നമ്മിൽ നിന്നാണ് വരുന്നതെന്ന ബാലിശമായ ഫാന്റസിയിൽ നിന്ന് ഹിന്ദുക്കളായ നമ്മൾ എപ്പോഴാണ് കരകയറുക' വീഡിയോക്ക് ചുവടെ മലയാളിയായ വലതുപക്ഷ നിരീക്ഷകൻ രാഹുൽ ഈശ്വർ കമൻറ് ചെയ്തു.

'മൈ ആശ്രയ' എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ അമേഗ് ലീല പ്രഭു പ്രഭാഷണം നടത്താറുണ്ട്.

'Rome got its name from Ram'; Swami Amogh Lila Prabhu with new discovery, lecture goes viral

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News