ആര്യൻ ഖാൻ ഉൾപ്പെട്ട മുംബൈ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും സമീർ വാങ്കഡെയെ മാറ്റി

സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ മുംബൈയിൽ എത്തി കേസ് അന്വേഷണം ഏറ്റെടുക്കും.

Update: 2021-11-06 00:49 GMT
Editor : abs | By : Web Desk
Advertising

ആര്യൻ ഖാൻ ഉൾപ്പെട്ട മുംബൈ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും സമീർ വാങ്കഡെയെ മാറ്റി. വാങ്കഡെക്കെതിരെ കോഴ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. എൻസിബി ഉദ്യോഗസ്ഥൻ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇനി കേസ് അന്വേഷിക്കും.

ആര്യൻ ഖാന്റേത് അടക്കം 6 കേസുകളാണ് ഡൽഹി എൻ സി ബി യിലെ പ്രത്യേക സംഘം അന്വേഷിക്കുക. സമീർ വാങ്കഡയെ മാറ്റിയത് ഭരണപരമായ തീരുമാനമാണെന്നാണ് എൻ സി ബി യുടെ വിശദീകരണം. വാങ്കഡയ്ക്ക് വേണ്ടി കേസിലെ പ്രധാന സാക്ഷി കിരൺ ഗോസാവി ഷാരൂഖ് ഖാന്റെ മാനേജറോട് എട്ട് കോടി രൂപ ആവശ്യപ്പെടുന്നത് കേട്ടെന്ന് പറഞ്ഞ കേസിലെ മറ്റൊരു സാക്ഷി പ്രഭാകർ സെയ്‌ലിന്റെ വെളിപ്പെടുത്തലോടെയാണ് സമീർവാങ്കഡെ പ്രതിരോധത്തിലായത്. ഇതേ തുടർന്ന് സമീറിനെതിരെ വിജിലൻസ് അന്വേഷണവും വകുപ്പ് തല അന്വേഷണവും എൻ സി ബി പ്രഖ്യാപിച്ചിരുന്നു. സമീർ വാങ്കഡയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ മുംബൈയിൽ എത്തി കേസ് അന്വേഷണം ഏറ്റെടുക്കും. അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയതല്ലെന്നും ആര്യൻ ഖാൻ കേസ് കേന്ദ്ര ഏജൻസിയോ ഡൽഹി എൻസിബിയോ അന്വേഷിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് സമീർ വാംഖഡെ പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും സംവിധാനം വൃത്തിയാക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കും പ്രതികരിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News