മാസപ്പടി കേസിൽ രണ്ടാഴ്ചക്കകം കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്ന് എസ്എഫ്‌ഐഒ

മുഖ്യമന്ത്രിയുടെ മകൾ ടി.വീണ അടക്കം ചോദ്യചെയ്ത 20 പേരുടെ പട്ടികയും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Update: 2024-12-03 17:25 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ.

രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് എസ്എഫ്‌ഐഒ വ്യക്തമാക്കി.

ഡല്‍ഹി ഹൈക്കോടതിയിലാണ് എസ്എഫ്‌ഐഒ സത്യവാങ്മൂലം നല്‍കിയത്. മുഖ്യമന്ത്രിയുടെ മകൾ ടി.വീണ അടക്കം ചോദ്യചെയ്ത 20 പേരുടെ പട്ടികയും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. 

സ്വതന്ത്ര അന്വേഷണമാണ് നടത്തുന്നതെന്നും ആദായ നികുതി സെറ്റിൽമെൻ്റ് കമ്മീഷന്‍റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളണമെന്ന ആവശ്യവും എസ്എഫ്ഐഒ മുന്നോട്ട് വെച്ചു. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്ലിന്റെ ഹരജി നല്‍കിയത് 

Watch Video Report

Full View


Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News