സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ അന്തരിച്ചു
അരനൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ച മാധവൻ തൃശൂർ സ്വദേശിയാണ്
Update: 2024-12-16 12:52 GMT
ഡൽഹി: സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ (71) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം.പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും ആശുപത്രിയിൽ എത്തി. മൃതദേഹം രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ച മാധവൻ തൃശൂർ സ്വദേശിയാണ്.