സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മാതാവ് അറസ്റ്റില്‍

കഴിഞ്ഞ ജൂലൈയിലാണ് ആക്ടിവിസ്റ്റുകളായ മുസ്‌ലിം സ്ത്രീകളെ വില്‍ക്കാനുണ്ടെന്നു പരസ്യപ്പെടുത്തി സുള്ളി ഡീല്‍സ് എന്ന ആപ്പ് രംഗത്തെത്തിയത്

Update: 2022-01-09 05:10 GMT
Advertising

സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മാതാവ് അറസ്റ്റിലായി. ഓംകാരേശ്വര്‍ താക്കൂര്‍ എന്നയാളാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഡല്‍ഹി പൊലീസ് ഇയാളെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് ആക്ടിവിസ്റ്റുകളായ മുസ്‌ലിം സ്ത്രീകളെ വില്‍ക്കാനുണ്ടെന്നു പരസ്യപ്പെടുത്തി സുള്ളി ഡീല്‍സ് എന്ന ആപ്പ് രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് കേസെടുത്തത്.

വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ച പെണ്‍കുട്ടികളുടെ ചിത്രമാണ് ഗിറ്റ്ഹബ് എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് നിര്‍മിച്ച സുള്ളി ഡീല്‍സ് ആപ്പില്‍ ഉപയോഗിച്ചരിക്കുന്നത്.

ആപ്പ് തുറക്കുമ്പോള്‍ 'ഫൈന്‍ഡ് യുവര്‍ സുള്ളി ഓഫ് ഡേ' എന്നതില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. പിന്നാലെ 'സുള്ളി ഓഫ് ദ ഡേ' എന്ന പേരില്‍ മുസ്‌ലിം യുവതിയുടെ ചിത്രവും സമൂഹമാധ്യമങ്ങളിലെ അവരുടെ വിവരങ്ങളും ലഭ്യമാവും. ആപ്പില്‍ എത്തിയയാള്‍ക്ക് ഈ വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ സാധിക്കുകയും ചെയ്യും. ഇത്തരത്തില്‍ നൂറ് കണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തുവന്നത്.

 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News